മലപ്പുറം :യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ലഹരിയുടേയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തില്‍ ടര്‍ഫുകള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.മലപ്പുറം പോലീസ് സ്റ്റേഷന് പരിധിയിലാണ് നിയന്ത്രണം. സംസ്ഥാനത്ത മൊത്തമായി ഈ നിയന്ത്രണം ഏര്‍പ്പെടുത്താനും ആലോചന നടക്കുന്നുണ്ട്.
നാളെ മുതല്‍ രാത്രി 12 വരെ മാത്രമേ ടര്‍ഫുകള്‍ക്കു പ്രവര്ത്തനാനുമതിയുളളുവെന്ന് പോലീസ് അറിയിച്ചു.ടര്‍ഫ് ഉടമകളുടേയും പോലീസിന്റെയും യോഗത്തിലാണ് തീരുമാനം.രാത്രി കാലങ്ങളില്‍ ടര്‍ഫുകള്‍ കേന്ദീകരിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
