LOCAL NEWS

കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 16 ന്

രാജപുരം: കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനത്ത് 5 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരാറുള്ള കളിയാട്ടം ഫെബ്രുവരി 16 ന് ഞായറാഴ്ച നടക്കും. 15 ന് രാവിലെ 10.30 ന് കട്ടൂര്‍ പലത്തിനു സമീപത്തു നിന്നും ക്ഷേത്ര സന്നിധിയിലേക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം 6 മണിക്ക് കോടോത്ത് മൂലയില്‍ വീട് തറവാട്ടില്‍ നിന്നും തെക്കെക്കര തറവാട്ടില്‍ നിന്നും ഭണ്ഡാരവും തിരുവായുധങ്ങളും കൊണ്ട് വരല്‍.
രാത്രി 7 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി, വിവിധ കലാപരിപാടികള്‍. 9 മണിക്ക് മള്‍ട്ടി വിഷ്യല്‍ വില്‍ കലാമേള കതിവനൂര്‍ വീരന്‍.
16 ന് രാവിലെ കാലിച്ചാന്‍ തെയ്യത്തിന്റെ തുടങ്ങന്‍, 8.30 ന് വിഷ്ണു മൂത്തിയുടെ തുടങ്ങല്‍, 11.30 ന് കാലിച്ചാന്‍ തെയ്യത്തിന്റെ പുറപ്പാട് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം വൈകുന്നേരം വിളക്കിലരി യോട് കൂടി കളിയാട്ടം സമാപിക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കോടോത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ വി കുഞ്ഞമ്പു പ ണാംക്കോട്, ഭരണസമിതി പ്രസിഡന്റ് കെ ജനാര്‍ദ്ദനന്‍ നായര്‍ കട്ടൂര്‍, സെക്രട്ടറി രവീന്ദ്രന്‍ നായര്‍ കട്ടൂര്‍ , വൈസ് പ്രസിഡന്റ് ടി കെ രാമന്‍ കട്ടൂര്‍ എന്നി വര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *