NATIONAL NEWS

ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആരാകും? തീവ്രഹിന്ദു നേതാവ് മുതല്‍ സിറ്റിംഗ് എംപി വരെ പട്ടികയില്‍

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയെയും, മധ്യപ്രദേശില്‍ മോഹന്‍ യാദവിനെയും, ഛത്തീസ്ഗഢില്‍ വിഷ്ണു ദേവ് സായിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലെ ഡല്‍ഹിയിലും ഒരു സര്‍പ്രൈസ് നീക്കത്തിനാകും ബിജെപി ശ്രമിക്കുക എന്നു വേണം കരുതാന്‍. 27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി വീണ്ടും.
അധികാരത്തില്‍ എത്തിയതോടെ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ സജീവമായി. തീവ്ര ഹിന്ദു നിലപാട് പുലര്‍ത്തുന്ന പര്‍വേഷ് ശര്‍മ മുതല്‍ ഒരുതവണ മാത്രം എംപിയായ ബന്‍സുരി സ്വരാജ് വരെയുള്ളവര്‍
ഈ പട്ടികയിലുണ്ട്. പര്‍വേശ് വര്‍മ്മ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ പുത്രനായ പര്‍വേശ് വര്‍മ്മ, പശ്ചിമ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെയും, കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ പുത്രനുമായ സന്ദീപ് ദീക്ഷിത്തിനെയും പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. തീവ്ര ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന നേതാവായ പര്‍വേഷ് വര്‍മ്മയുടെ പ്രസ്താവനകള്‍ പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയുള്ള ഷാഹീന്‍ ബാഗ് പ്രതിഷേധ സമയത്ത് അദ്ദേഹം നടത്തിയ പ്രസ്താവന കോലിളക്കമുണ്ടാക്കിയിരുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2022-ല്‍, മുസ്ലിംകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും പര്‍വേശ് വര്‍മ നടത്തിയിരുന്നു. വിരേന്ദ്ര സച്ചദേവ 2022 മുതല്‍ ഡല്‍ഹി ബിജെപിയുടെ ആക്ടിംഗ് പ്രസിഡന്റായും 2023-ല്‍ പൂര്‍ണ്ണകാല പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന വിരേന്ദ്ര സച്ചദേവ, 1998-ന് ശേഷം ആദ്യമായി ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുന്നിലായതോടെ
മുഖ്യമന്ത്രി ആരാകുമെന്ന് ചോദിച്ചപ്പോള്‍, പാര്‍ട്ടിയിലെ ആരെങ്കിലും ആയിരിക്കുമെന്നും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം മാത്രം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബന്‍സുരി സ്വരാജ്, മരിച്ച സുഷമ സ്വരാജിന്റെ മകളാണ്. അഭിഭാഷകയായ അവര്‍, 2023-ല്‍ ഡല്‍ഹി ബിജെപിയുടെ ലീഗല്‍ സെല്‍ ഹെഡായി നിയമിതയായി. 2024ലെ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി ലോക്‌സഭ മണ്ഡലത്തില്‍ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെ മാറ്റിയാണ് ബിജെപി അവരെ സ്ഥാനാര്‍ഥിയാക്കിയത്.
ദുഷ്യന്ത് ഗൗതം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമാണ് ദുഷ്യന്ത് ഗൗതം. കാരോള്‍ ബാഗ് മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിശേഷ് രവിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 2013 മുതല്‍ മൂന്ന് തവണ ഈ സീറ്റില്‍ വിജയിച്ചയാളായിരുന്നു വിശേഷ് രവി.
മനോജ് തിവാരി 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി വീണ്ടും സീറ്റ് നല്‍കിയ ഒരേയൊരു സിറ്റിംഗ് എംപിയാണ് മനോജ് തിവാരി. ബിജെപിയുടെ ശക്തനായ നേതാവായ മനോജ് തിവാരി പൂര്‍വാഞ്ചലില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ ഏറെ സ്വാധീനം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *