മാനടുക്കം; ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ 2025 മാര്‍ച്ച് 26 മുതല്‍ എപ്രല്‍ 10 വരെ നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശവും ധ്വജപ്രതിഷ്ഠാ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ധ്വജത്തിന്റ ശിലാന്യാസവും ധ്വജം സ്ഥാപനവും നടന്നു. തന്ത്രി തരണനല്ലൂര്‍ തെക്കി നേടത്ത് പത്മനാഭന്‍ ഉണ്ണ നമ്പൂതിരിപ്പാടിന്റ മുക്യ കാര്‍ മികത്ത്വത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ചടങ്ങുകള്‍ നടത്തപ്പെട്ടു. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹനകുമാര്‍ ക്ഷേത്രം പ്രസിഡണ്ട് Advt: M നാരായണന്‍ നായര്‍ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്ര ഭാരവാഹികള്‍ വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും വന്ന ഭാരവാഹികള്‍ നേതൃത്വം നല്‍കി. കിഴക്കന്‍ മേഖലകളില്‍ ഉള്ള ക്ഷേത്രങ്ങളില്‍ ധ്വജപ്രതിഷ്ഠ നടക്കുന്ന ക്ഷേത്രമായതിനാല്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ ചടങ്ങ് ന് സാക്ഷ്യം വഹിക്കാന്‍ എത്തി ചേര്‍ന്നു. എത്തിച്ചേര്‍ന്ന മുഴുവന്‍ ഭക്തര്‍ക്കും അന്നദാനവും ക്ഷേത്രഭാരവാഹികള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ കണ്ടംകുഴി വരെയുള്ള ക്ഷേത്ര ഭാരവാഹികളും ചടങ്ങിനെത്തി.