രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മണ്ഡല തല ഉദ്ഘാടനം കൊട്ടോടി പതിമുന്നാം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ ന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, മുന്‍ മണ്ഡലം പ്രസിഡന്റ് വി കുഞ്ഞികണ്ണന്‍, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി എ ആലി, എ ജെ ജെയിംസ്, സജിപ്ലാച്ചേരി, സുരേഷ് കൂക്കള്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്, മണ്ഡലം ഭാരവാഹികളായ ഗീത പി, ഗോപി കെ, ചന്ദ്രന് പാലംന്തടി എന്നിവര്‍ സംസാരിച്ചു.
കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ബി അബ്ദുള്ള സ്വാഗതവും മണ്ഡലം സെക്രട്ടറി വനജ ഐത്തു നന്ദിയും പറഞ്ഞു. വരും ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡു കളിലും കുടുംബസംഗമംസംഘടിപ്പിക്കും
പരപ്പ : മഹാത്മാഗാന്ധി കുടുംബ സംഗമം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാലിച്ചാനടുക്കം മണ്ഡലം തല ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണന് മാണിയൂരിന്റെ അധ്യക്ഷതയില്‍ കെപിസിസി മെമ്പര്‍ മീനാക്ഷി ബാലകൃഷ്ണന് നിര്‍വഹിച്ചു.പി.യു. മുരളീധരന് നായര്‍, മുരളി പനങ്ങാട്, സജിത ടി. തുടങ്ങിയവര്‍ സംസാരിച്ചു.