രാജപുരം : ഒരു വര്‍ഷക്കാലം നീണ്ടുനിന്ന രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്ക്കൂള് സില്‍വര്‍ ജൂബിലി സ്മാരകമായി 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ജൂബിലി സ്മാര കെട്ടിടത്തിന്റെ മിനുക്കുപണികള്‍ അവസാന ഘട്ടത്തിലാണ്.കെമിസ്ട്രി,ഫിസിക്സ് ലാബുകള്‍ ഉള്‍പ്പെടെ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ഉടന്‍ ഉദ്ഘാടനം ചെയ്യാനാകുമെന്ന് സ്ക്കൂള് അധികൃതര്‍ അറിയിച്ചു.