മാലക്കല്ല്്: കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പൂക്കുന്നം വയോജന വിശ്രമ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷതവഹിച്ചു. അസി. എഞ്ചിനിയര്‍ അരവിന്ദ് എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഭൂപേഷ് കെ, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഖ സി , ശ്രീലത പി വി , കള്ളാര്‍
കള്ളാള്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി പിലിപ്പ്, സബിത വി, ലിലാഗംഗാധരന്‍, വനജ ഐത്തു, അജിത്ത് കുമാര്‍ ബി.വിവിധ രാഷ്ട്രിയ പ്രതിനിധികളായ എം എം സൈമണ്‍, ജിനോ ജോണ്‍, ഭരതന്‍ ചേടിക്കുണ്ട്, രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗിത പി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പ്രേമ എം നന്ദിയും പറഞ്ഞു.