Uncategorized

സന്ദീപ് വാര്യരെ സ്വീകരിക്കാം; അനുകൂല നിലപാടുമായി എം വി ഗോവിന്ദനും ബിനോയ് വിശ്വവും

ബി ജെ പി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരെ ഇടതുപക്ഷത്തേക്ക് സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.

സി പി എമ്മിനെ വിമര്‍ശിച്ച നിരവധി പേര്‍ നേരത്തെയും ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്നും ഇടതുപക്ഷ നിലപാട് സ്വീകരിച്ചാല്‍ സി പി എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ സന്ദീപുമായി ആശയവിനിമയം നടന്നിട്ടില്ല. പ്രഫ. ജോസഫ് മുണ്ടശ്ശേരി മുതല്‍ എത്രയോ പേര്‍ ഇടതുപക്ഷത്തേക്ക് കടന്നു വന്നിട്ടുണ്ടെന്നും ഡോ. സരിന്‍ അവസാനത്തെ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ സന്ദീപ് വാര്യരെ ഇടതുപക്ഷത്ത് സ്വീകരിക്കാമെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബി ജെ പി എല്ലാ ചീത്തപ്പണത്തിന്റെയും ആള്‍ക്കാരാണ്. ആ പാര്‍ട്ടിക്ക് സത്യവും ധര്‍മവും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *