രാജപുരം: പനത്തടി സെക്ഷന്‍ കീഴിലെ ഫോറസ്റ്റില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ്. ചുള്ളിക്കര സ്വദേശി സാബു ജോര്‍ജ് (50) നെതിരയാണ് കേസ്. മാലിന്യം തള്ളാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മാലിന്യവും കസ്റ്റഡിയിലെടുത്തു. പനത്തടി റിസര്‍വ് ഫോറസ്റ്റില്പെട്ട ചുള്ളിക്കര – കൊട്ടോടി റോഡിന്റെ ഓരത്തെ വനത്തിന്റെ അധീനതയിലുളള സ്ഥലത്താണ് രണ്ട് ചാക്കില്‍ നിറയെ പ്ലാസ്റ്റിക് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മാലിന്യം തള്ളിയതിന് കള്ളാര്‍ പഞ്ചായത്ത് 10,000 രൂപയും പിഴ ചുമത്തി.
Related Articles
ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് നാളെ തുടങ്ങും
രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുനഃപതിഷ്ഠ തിരുവപ്പന – കളിയാട്ട ഉത്സവത്തിന് നാളെ തുടക്കമാവുമെന്ന് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് സമാപിക്കും. രാത്രി ഏഴിന് കുറ്റി പൂജ. 20ന് രാത്രി 10 മുതൽ ആവാഹന ഉച്ചാടന ചടങ്ങുകൾ. 21ന് രാവിലെ ഏഴ് മുതൽ പത്തുവരെ കലവറ നിറക്കൽ. വൈകിട്ട് അഞ്ചിന് ആചാര്യവരവേൽപ്പ്, തുടർന്ന് പൂരക്കളി,കൈകൊട്ടിക്കളി, തിരുവാതിര. രാത്രി 8.30ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ഓർക്കസ്ട്രയുടെ ഗാനമേള. 22ന് രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം ഗണപതി ഹോമം. ആറ് […]
ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു
കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ‘വിള ആരോഗ്യ പരിപാലന കേന്ദ്രം – സേവനങ്ങള്‍ വിപുലീകരിക്കല്‍’ എന്ന പദ്ധതിയുടെ ഭാഗമായി എത്തിയ ജൈവ കീട നിയന്ത്രണോപാധികള്‍ വിതരണം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഗോപി, വാര്‍ഡ് മെമ്പര്‍മാരായ സബിത, ലീല ഗംഗാധരന്, വനജ ഐത്തു എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും […]
സർവ്വീസിൽ നിന്നും വിരമിച്ചു
ചട്ടഞ്ചാൽ: 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻപെക്ടർ പി.പി. ലളിതയാണ് വിരമിച്ചത്. പെരിയ, ഉദുമ, പളളിക്കര, അടൂർ എന്നിവിടങ്ങളിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.