LOCAL NEWS

പാണത്തൂര്‍ ഗവ:ഹൈസ്‌കൂളിലെ നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നാളെ

പാണത്തൂര്‍: കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും, പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് അനുവദിച്ച പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനവും, 2024 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും,സബ് ജില്ലാ-ജില്ലാ കായികമേള, ശാസ്ത്രമേളകളിലെ വിജയികള്‍ക്കുള്ള അനുമോദനവും കേരളപിറവി ദിനമായ നാളെ ഉച്ചക്ക് 2 മണിക്ക് പാണത്തൂര്‍ ഗവ:ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *