DISTRICT NEWS

അന്തരിച്ച ബാലന്‍ മാസ്റ്റര്‍ വിശിഷ്ട വ്യക്തിത്വത്തിനുടമ

സ്‌നേഹത്തിന്റെ വിശാലതയെ ലോഭം കൂടാതെ വികസിപ്പിക്കുന്നതിന്, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന സംഘടനക്ക് രൂപവും ഭാവവും നല്‍കുവാന്‍ Adv MCV ഭട്ടതിരിപ്പാടിനൊപ്പം നിന്നു പ്രവര്‍ത്തിച്ച മഹത്തരമായ, വിശിഷ്ട വ്യക്തിത്വം. വയോജനങ്ങളുടെ നാളെ കളേപ്പറ്റിയാണവര്‍ ചിന്തിച്ചത്. ആ ചിന്തകള്‍ കൊണ്ട് വയോജന ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞു.
വയോജനങ്ങളുടെ ഭാവി അവസ്ഥ എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാതിരുന്ന സമയത്ത് , അതു കാലേ കൂട്ടി ചിന്തിക്കുവാനും വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടു വയ്ക്കുന്നതിന് Adv.MC v ഭട്ടതിരിപ്പാടിനോടൊപ്പം നിന്നു പ്രവര്‍ത്തിച്ച അതുല്യ വ്യക്തിത്വം. അതാണു പ്രിയ ബാലന്‍ മാസ്റ്റര്‍’ നമുക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ പ്രയോഗത്തിലെത്തിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.
സഹപ്രവര്‍ത്തകരോടുള്ള ബാലന്‍ മാസ്റ്ററുടെ കരുതല്‍ വളരെ ആഴത്തിലുള്ളതും ആത്മാര്‍ത്ഥതയുള്ളതുമായിരുന്നു. ഒരു വയനാട് ജില്ലാ സമ്മേ ളനത്തില്‍ ഞാനത് നേരിട്ടനുഭവിച്ചതാണ്. പ്രിയ രതീശന്‍ മാസ്റ്റര്‍ അതി നു പങ്കാളിയുമാണ്. ആ കരങ്ങള്‍ സംഘടനക്കു നല്‍കിയിട്ടുള്ള പിന്‍ബലം, അതു വാക്കുകള്‍ക്കതീതമാണ്.
അദ്ദേഹത്തിന്റെ ചിന്തകളെ പ്രയോഗത്തിലെത്തിച്ചു കൊണ്ട് അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവും നമുക്കു പ്രകടിപ്പിക്കാം.
അനുശോചനങ്ങളോടെ, ആദരവോടെ

ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാസര്‍ഗോഡ്

 

 

Leave a Reply

Your email address will not be published. Required fields are marked *