LOCAL NEWS

നാളെ പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ നടക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ നാളെ പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ രാവിലെ 10 മണിക്ക് സംഘാടക സമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പത്ത് വിഭാഗങ്ങളിലായി വിദഗ്ധരായ മുപ്പതോളം ഡോക്ടര്‍ മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും .

ജനറല്‍ മെഡിസിന്‍, കാന്‍സര്‍ രോഗ വിഭാഗം, ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്, മാമോഗ്രാം, ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് , ഇ.എന്‍.ടി. (ചെവി, തൊണ്ട, മൂക്ക്), നേത്രരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, സ്ത്രീ രോഗ/പ്രസവ വിഭാഗം, ത്വക്ക് രോഗ വിഭാഗം, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് പ്രഷര്‍ പരിശോധന,ഷുഗര്‍ പരിശോധന, ഇസിജി പരിശോധ. തുടങ്ങിയ സേവനങ്ങളാണ് ക്യാമ്പില്‍ ലഭ്യമാകും, അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും.
രാവിലെ 8 മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും 10 മണിക്ക് പരിശോധ തുടങ്ങും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ തന്നെ ക്യാമ്പിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *