രാജപുരം: ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി. കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം, ലാഭവിഹിതവിതരണം എന്നിവ നടന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം
രാജപുരം ഫൊറോനാ വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.ജെ.ജോയി മുപ്രാപ്പള്ളി അധ്യക്ഷത വഹിച്ചു. ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ തോമസ് പീടികയില്‍, ഡയറക്ടര്‍മാരായ മുന്‍ എം എല്‍ എ ഡോ.സ്റ്റീഫന്‍ ജോര്‍ജ്, ബിനോയി മാത്യു ഇടയാടിയില്‍, ടോമി ജോര്‍ജ് വാണിയംപുരയിടത്തില്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍, മാലക്കല്ല് ബ്രാഞ്ച് അഡൈ്വസറി കമ്മിറ്റി കണ്‍വീനര്‍ ഒ.സി.ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍മാരായ സൈമണ്‍ മണപ്പള്ളില്‍, തോമസ് മുളക്കല്‍, ഡോ. ലൂക്കോസ് പുത്തന്‍പുരക്കല്‍, ബേബി മുളവേലിപ്പുറത്ത്, ജോസ് തൊട്ടിയില്‍, സൈമണ്‍ പാഴുക്കുന്നേല്‍, ഷോണി പുത്തൂര്‍, ജോണ്‍ പുത്തന്‍കണ്ടത്തില്‍, ബ്രാഞ്ച് മാനേജര്‍ ജോസ് ചമ്പക്കര എന്നിവര്‍ സംബന്ധിച്ചു.