രാജപുരം: മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര ബ്രഹ്‌മ കലശ ധ്വജ പ്രതിഷ്ഠ കൊടിയേറ്റ് ആറാട്ട് മഹോത്സവം 2025 മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 10 വരെ നടക്കും. ഇതിനായുളള ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഒക്ടോബര്‍ 20ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട്് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍ അധ്യക്ഷനാകും. കുറ്റിക്കോല്‍,പനത്തടി,കളളാര്‍ പഞ്ചായത്തു പ്രസിഡന്റുമാരായ മുരളി പയ്യങ്ങാനം, പ്രസന്ന, ടി കെ നാരായണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബന്തടുക്ക ഡിവിഷന്‍ മെമ്പര്‍ ബി കൃഷ്ണന്‍, ലത അരവിന്ദ്, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം നാരായണി കക്കച്ചാല്‍, പനത്തടി പഞ്ചായത്തംഗങ്ങളായ മഞ്ജുഷ സി എന്‍, വിന്‍സന്റ്, പ്രീതി മനോജ്, ഒമ്പതാം നാട് പ്രസിഡന്റ് എ കെ ദിവാകരന്‍, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് മീന രാധാകൃഷ്ണന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി കുഞ്ഞിക്കണ്ണന്‍ തൊടുപ്പനം, കൂപ്പണ്‍ കമ്മിറ്റി കണ്‍വീനര്‍ രാധാകൃഷ്ണന്‍ കനക്കരംക്കൊടി, വിവിധ ക്ഷേത്രത്തിന്റെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. പുനപ്രതിഷ്ഠ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹന്‍കുമാര്‍ സ്വാഗതവും ക്ഷേത്രം സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം നന്ദിയും പറയും.
ഒന്നേകാല്‍ കോടി രൂപയാണ് ആറാട്ട് മഹോത്സവത്തിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മഹോതസവം. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ നിര്‍മ്മാണവും പതിനെട്ടാം പടിയും കെട്ടി പൂര്‍ത്തിയാക്കി. 32 അടി നീളത്തിലുളള കൊടിമരം എത്തിച്ച് എണ്ണതോണിയിലാക്കിയിരിക്കുകയാണ് .ഫെബ്രുവരിയില്‍ പുറത്തെടുക്കും. ഒക്ടോബര്‍ 28ന് ബാലാലയ പ്രതിഷ്ഠ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
. പുന: പ്രതിഷ്ഠാ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മോഹന്‍ കുമാര്‍, ക്ഷേത്രം പ്രസിഡന്റ് അഡ്വ. എം നാരായണന്‍, ക്ഷേത്രം സെക്രട്ടറി മധുസൂദനന്‍ തൊടുപ്പനം, നിര്‍മ്മാണ കമ്മറ്റി വൈസ് ചെയര്‍മാന്‍ വി പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍സംബന്ധിച്ചു.