പനത്തടി : ജി.എച്ച്.എസ്.എസ്. ബളാംതോടില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു . പ്രിന്‍സിപ്പല്‍ എം. ഗോവിന്ദന്‍ സ്വാഗതവും, എച്ച്.എം ഇന്‍ ചാര്‍ജ്ജ് റിനി നന്ദിയും പറഞ്ഞു. എസ്.എസ്.എസ്.എസ് കോ ഓഡിനേറ്റര്‍ സ്മിജ ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് നാളെ സമാപിക്കും