LOCAL NEWS

മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

രാജപുരം : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മുണ്ടമാണി പട്ടികവര്‍ഗ്ഗ മലവേട്ടുവ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുവാന്‍ പുനരധിവാസ നടപടികള്‍ സ്വീകരിക്കണമെന്ന് മലവേട്ടുവ മഹാസഭ മുണ്ടമാണി യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ശങ്കരന്‍ മുണ്ടമാണി ഉദ്ഘാടനം ചെയ്തു. ഗോപാലന്‍ സി. അധ്യക്ഷത വഹിച്ചു മലവേട്ടുവ മഹാസഭ പനത്തടി മേഖല പ്രസിഡന്റ ശിവദാസന്‍ സി.വി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സനീഷ് പനത്തടി നയരേഖ അവതരിപ്പിച്ചു സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം സി പി ഗോപാലന്‍, മേഖലകമ്മിറ്റി അംഗങ്ങങ്ങളായ സുരേഷ് അമ്പേയത്തടി, വേലായുധന്‍ വെള്ളരിക്കുണ്ട്, മനോജ് കോയത്തടുക്കം, അനീഷ്, രാജേഷ്, ഉമേശന്‍ എന്നിവര്‍സംസാരിച്ചു. മുണ്ടമാണി യൂണിറ്റ് ഭാരവാഹികളായി ഗോപാലന്‍ (പ്രസിഡന്റ്), ഹരിത (സെക്രട്ടറി),രഞ്ജിനി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *