KERALA NEWS

ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടി’; പിവി അന്‍വര്‍

‘സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്നും പിവി അന്‍വര്‍ പറഞ്ഞു. ജനങ്ങളുടെ പിന്തുണ അറിയുകയാണ് അടുത്ത ശ്രമം. ജനം പിന്തുണച്ചാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ആലോചിക്കുമെന്നും അന്‍വര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വോട്ട് സാധാരണക്കാരന്റേതാണ്. ആ പാവപ്പെട്ടവരെ സഹായിക്കുന്നത് താഴെ തട്ടിലുള്ള നേതാക്കളാണ്. എന്നാല്‍ അവര്‍ക്ക് ഇവിടെ ചോദ്യം ചെയ്യാനുള്ള സാഹചര്യമില്ല. പാര്‍ട്ടി ഓഫീസുകളില്‍ ഇപ്പോള്‍ ആളുകള്‍ പൊതുപ്രശ്‌നങ്ങളുമായി വരാത്ത സാഹചര്യമാണ്. ഈ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തലത്തില്‍ കാര്യങ്ങള്‍ നടക്കുകയാണ്.ഇതൊക്കെയാണ് ഞാന്‍ ഏറ്റുപറഞ്ഞത്.് കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ അന്വേഷണമാകില്ല. സ്വര്‍ണക്കടത്ത് സംബന്ധിച്ച പരാതികളില്‍ എന്തെങ്കിലും നടപടിയെടുത്തോ? അതുകൊണ്ട് വസ്തുനിഷ്ഠമായ അന്വേഷണം എന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നത് അംഗീകരിക്കാനാകില്ല. താന്‍ പറയുന്നത് പാര്‍ട്ടി അന്വേഷിച്ചില്ല. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണോ സത്യം അല്ല തങ്ങള്‍ അനുഭവിക്കുന്നതാണോയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തീരുമാനിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *