കോളിച്ചാല്‍ : കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ കോളിച്ചാല്‍ പാലത്തിന്റെ കൈവരികള്‍ ടിപ്പര്‍ ലോറി ഇടിച്ച് തകര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൈവരികള്‍ പുതുക്കി നിര്‍മ്മിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
KVVES കോളിച്ചാല്‍ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ , ട്രഷറര്‍ സെബാന്‍ കാരക്കുന്നേല്‍, ജോസ് മോന്‍ തോപ്പുകാലായില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
