കാഞ്ഞങ്ങാട്: നാഷണല്‍ സര്‍വീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്നേഹവീട് സന്ദര്‍ശിച്ചു. പരിപാടിയുടെ ഭാഗമായി സ്നേഹവീട്ടിലെ അന്തേവാസികളും വളണ്ടിയര്‍മാരും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പരിപാടിയില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രന് കൊട്ടോടി, സ്നേഹവീട് സ്ഥാപകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്, അഡ്മിനിസ്ട്രേറ്റര്‍ മുനീസ അമ്പലത്തറ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍, രതീഷ് വി, ഷൈലജ വി ടി എന്നിവര്‍സംസാരിച്ചു