നിലമ്പൂര്‍: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പി.
വി അന്‍വര്‍ എംഎല്‍എ.മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ചിത്രം നീക്കി പകരം ഇടത്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം സിപിഎമ്മും അന്‍വറിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പരസ്യപ്രസ്താവന തല്‍ക്കാലം നിര്‍ത്തുകയാണെന്നും പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരു എളിയ ഇടതുമുന്നണി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി നല്‍കിയ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ വിഷയത്തില്‍ പരസ്യ പ്രസ്താവനഈനിമിഷം മുതല്‍ ഞാന്‍ താത്കാലികമായി അവസാനിപ്പിക്കുകയാണ്’. എന്റെ പാര്‍ട്ടിയില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്..നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി