രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് നിര്‍മ്മിച്ചു നല്കുന്ന സ്നേഹവീടിന്റെ കട്ടിളവെപ്പ് നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരീച്ചിറ , സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് , സ്നേഹവീട് കമ്മറ്റി ചെയര്മാന് ജെന്നി കുര്യന് , കമ്മറ്റി കണ്‍വീനര്‍ ജെയിന് പി വര്‍ഗീസ് , കമ്മറ്റി അംഗങ്ങളായ കെ ടി മാത്യു , എ . എല്‍ തോമസ് , പിടിഎ പ്രസിഡണ്ട് പ്രഭാകരന് കെ.എ , വാര്‍ഡ് മെമ്പര്‍ വനജ ഐത്തു എന്നിവര്‍പ്രസംഗിച്ചു.
