പോലീസ് ഉന്നത തലങ്ങളിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പി വി അന്‍വര്‍ എം എല്‍ എ പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നു .നീതി ലഭിക്കും എന്ന ഉറപ്പെനിക്കുണ്ടെന്നും. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്, ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്, പൊതുസമൂഹത്തിനോട്. കഴിഞ്ഞ കുറച്ച്
ദിവസങ്ങളിലായി നടക്കുന്ന സംഭവവികാസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ഏറെ വിഷമത്തോടെയാണ് ഈ വിഷയങ്ങളില്‍ ഇടപെട്ടിരുന്നത്.എന്നാല്‍,ഇത് സാധാരണക്കാരായ പാര്‍ട്ടി അണികളുടെയും, പൊതുസമൂഹത്തിന്റെയും നന്മയ്ക്കായി ഏറ്റെടുത്ത് നടത്തേണ്ടി വന്ന പ്രവര്‍ത്തനമാണ്.പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്.അക്കാര്യത്തില്‍ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല.
വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് നല്കിയ പരാതിയിന്മേല് സര്‍ക്കാര്‍ പല അടിയന്തര നടപടികളും സ്വീകരിച്ചതില്‍ നിന്ന് തന്നെ വിഷയത്തിന്റെ ഗ്രാവിറ്റി വ്യക്തമാണ്.എന്നാല്‍ കുറ്റാരോപിതര്‍ തല്‍സ്ഥാനത്ത് തുടരുന്നതിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്. അത് പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്.