രാജപുരം : മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍, പ്രത്യക്ഷ സമരത്തിന് നാന്ദി കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വിപുലമായ ജനകീയ കണ്വെന്ഷന് വിളിച്ചു ചേര്‍ക്കാന്‍, ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൂടിയാലോചന യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. യോഗത്തില്‍ മലനാട് വികസന സമിതി ചെയര്മാന് ആര്.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു.് പ്രസന്ന പ്രസാദ്, പി.എം കുര്യാക്കോസ്, ലതാ അരവിന്ദ്, സുപ്രീയ ശിവദാസ്, ജനപ്രതിനിധി കെ കെ വേണുഗോപാല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍സെക്രട്ടറി കെ.ജെ സജി. സി പിഎം ലോക്കര്‍ സെക്രട്ടറി പി രഘുനാഥ്, കോണ്‍ഗ്രസ് നേതാവ് ജോണി തോലമ്പുഴ,മുന്‍ പഞ്ചായത്ത് അംഗം ജോര്‍ജ് ഐസക്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി കുഞ്ഞികൃഷ്ണന് കൃഷ്ണാസ്, സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്,കെ പദ്മനാഭന് മാച്ചിപ്പള്ളി,പി പി ഗോപാലകൃഷ്ണന് മാസ്റ്റര്‍,എന്‍ ചന്ദ്രശേഖരന് നായര്‍, മലനാട് വികസന സമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ അജി ജോസഫ് പാണത്തൂര്‍,ലയണ്‍സ് ക്ലബ് ഭാരവാഹി സെബാന് കാരക്കുന്നേല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ജോസ് കോളിച്ചാല്‍, ഗിരീഷ് ടിം, സാം ശ്രീധര്‍,കെ വേലായുധന്, ഓട്ടോ -ടാക്സി തൊഴിലാളി യൂണിയന് നേതാക്കളായ സി ജനാര്ദ്ദനന് പാണത്തൂര്‍, ഗോപി പനത്തടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
സെപ്റ്റംബര്‍ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ജനകീയ കണ്വെന്ഷന് വിളിച്ചു ചേര്‍ക്കാനും, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേയുടെ നിലവിലുള്ള സ്ഥിതി ബോധ്യപ്പെടുത്തി അടിയന്തര പരിഹാരം കാണാന്‍ ഒരു പ്രതിനിധി സംഘത്തെ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മലനാട് വികസന സമിതി ചെയര്മാന് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അയക്കാനും തീരുമാനിച്ചു. നാളെ കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെ കണ്ട്, പ്രതിനിധി സംഘത്തോടൊപ്പം മാന്ത്രിമാരെ കാണാന്‍ നേതൃത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുവാനും, ഒക്ടോബര്‍ 2 ന് മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പിന്തുണയോടെ, മലയോര മേഖലയോട് കാണിക്കുന്ന അവഗണനെയ്ക്കെതിരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു. സാമൂഹിക രാഷ്ടീയ സന്നദ്ധ സംഘടനാ പ്രതിനിധികളും ഓട്ടോ ടാക്സി തൊഴിലാളികളുടെ നേതാക്കള്‍ എന്നിവരുള്‍പ്പെടെ വലിയ ജനപങ്കാളിത്തം മലനാട് വികസന സമിതി സമര പ്രക്ഷോഭ കൂടിയാലോചന യോഗത്തില്‍ പങ്കെടുത്തു.
മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍ സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം രാജീവ് തോമസ് കണിയാന്തറ നന്ദിയും പറഞ്ഞു.
