മാലോം : ഗണപതിയുടെ ജന്മദിന ഉത്സവമായ വിനായക ചതുര്‍ത്ഥി അഥവാ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് മലയോരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിു . പുങ്ങംചാല്‍ സംസ്‌കൃതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
8 ന് രാവിലെ കൊന്നക്കാട് മുത്തപ്പന്‍ മഠപ്പുരസന്നിധിയില്‍ വിഗ്രഹപ്രതിഷ്ഠ നടക്കും. വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേല്‍ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും.
വൈകിട്ട് 4 മണിക്ക് മുത്തുക്കുടകള്‍. വാദ്യ ഘോഷങ്ങള്‍. ഭജന സംഘങ്ങള്‍. എന്നിവയുടെ അകമ്പടിയോടെ
കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക്
ഗണപതി വിഗ്രഹം വഹിച്ചു കൊണ്ട് ഘോഷയാത്രനടക്കും. ഭക്തജനമനസുകളെ സാക്ഷിനിര്‍ത്തി രാത്രി 8 മണിയോടെ ചൈത്രവാഹിനിപുഴയില്‍ ഗണേശ വിഗ്രഹനിമഞ്ചനംചെയ്യും.
വിഗ്രഹനിമഞ്ജനചടങ്ങിനായി നാടാകെ ഒഴുകിയെത്തുമെന്നും ജാതി മതഭേദമന്യേ ആര്‍ക്കും ഗണപതി വിഗ്രഹത്തിന് പുഷ്പങ്ങള്‍ അര്‍പ്പിക്കാമെന്നും സംഘാടകര്‍ പറഞ്ഞു. പുതിയ തുടക്കങ്ങളുടെയും വിഘ്നങ്ങള്‍ അകറ്റുന്നതിന്റെയും ദൈവമായിട്ടാണ് വിശ്വാസികള്‍ ഗണപതിഭഗവാനെ കാണുന്നത്.