LOCAL NEWS

റീത്ത് വെച്ചതില്‍ പ്രതിഷേധിച്ചു.

കാങ്കോല്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയ പ്രസിഡണ്ട് കെ.വി.മുരളീധരന്റെ കടയ്ക്ക് മുന്നില്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ റീത്ത് വെച്ചതില്‍ പ്രതിഷേധിച്ച് സമിതി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാങ്കോല്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു..ഏരിയാ സെക്രട്ടറി കെ.സി.രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പി.വിജയന്‍ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.ഗോപി, ടി.ബാലകൃഷ്ണന്‍, സി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.കാങ്കോല്‍ യൂണിറ്റ് സെക്രട്ടറി കെ.വി.രതീഷ് സ്വാഗതവും ഏരിയാ ജോ: സെക്രട്ടറി പി.വി.കരുണാകരന്‍നന്ദിയുംപറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *