രാജപുരം : ഫ്രോണ്ടിയേഴ്സ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് ആന്‍ഡ് ഐപിആര്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തി കേരള ശാസ്ത്ര അക്കാദമിയും മൈക്രോബയോളജി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സെമിനാര്‍ രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജ് സെമിനാര്‍ ഹാളില്‍ നാളെ രാവിലെ 10 മണിമുതല്‍ നടക്കും. ശാസ്ത്രജ്ഞന്മാര്‍, സാങ്കേതിക വിദഗ്ധര്‍, ഫിസിഷ്യന്മാര്‍, അക്കാദമിഷ്യന്മാര്‍, സയന്‍സ് മാനേജര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന പ്രൊഫഷണല്‍ സംഘടനയായ കെഎഎസ് അക്കാദമിയുടെ ഓണററി ഫെലോകളില്‍ ചിലരാണ് ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍, ഡോക്ടര്‍ വര്‍ഗീസ് കുര്യന്‍, ഡോക്ടര്‍ ജി മാധവന്‍ നായര്‍, പ്രൊഫസര്‍ ഡോക്ടര്‍ എം എസ് വലിയതാന്‍, എം ചന്ദ്രദത്തന്‍, ഡോക്ടര്‍ എസ് പി സോമനാഥ് തുടങ്ങിയവര്‍. കെ എ എസ് ആഭിമുഖ്യത്തില്‍ ശാസ്ത്രം സമൂഹത്തിലേക്ക് എന്ന ആശയത്തോട് കൂടി വിവിധ സ്‌കൂളുകളിലും കോളേജുകളിലും നിലവില്‍ സെമിനാറുകള്‍ നടത്തി വരികയാണ്.
സെന്റ് പയസ്സ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി വിഭാഗങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ശാസ്ത്ര മാമാങ്കത്തിന് മുഖ്യാതിഥിയായി കേരള ശാസ്ത്ര അക്കാദമി പ്രസിഡന്റും കെഎസ്സിഎസ്ടിഇ ജെഎന്‍ടിബിജിആര്‍ഐ മുന്‍ ഡയറക്ടറും കേരള ബയോ ടെക്നോളജി കമ്മീഷന്റെ അഡൈ്വസറും കൂടിയായ പ്രൊഫസര്‍ ഡോ. ജി എം നായര്‍ പങ്കെടുക്കും. മറ്റൊരു സര്‍ സിവി രാമനെയും ഡോക്ടര്‍ വിക്രം സാരാഭായിയെയും രാഷ്ട്രത്തിനായി മാറ്റുന്നതിന് വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ ആവേശം പ്രോത്സാഹിപ്പിക്കാനാണ് അക്കാദമി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ആയ പ്രൊഫസര്‍ ഡോക്ടര്‍ എ എം ദേശമുക്ക് അന്നേദിവസം സെമിനാര്‍ സന്ദേശം പങ്കുവയ്ക്കും. വിദ്യാര്‍ഥികളില്‍ ശാസ്ത്ര നൈപുണികത വളര്‍ത്തുക എന്ന പരമ ലക്ഷ്യത്തോടെ ഐപിആര്‍ ആന്‍ഡ് പാറ്റന്‍ഡ് ഇന്‍ ബയോളജിക്കല്‍ സയന്‍സ് എന്ന വിഷയത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വിശിഷ്ടരായ ശാസ്ത്ര വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായുള്ള പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.
കെ എസ് സി എസ് ടി ഇ ജെഎന്‍ ടി ബി ജി ആര്‍ ഐ മുന്‍ ഡയറക്ടറും കേരള ശാസ്ത്ര അക്കാദമി ഇ സി മെമ്പറുമായ ഡോക്ടര്‍ എ ജി പാണ്ടുരംഗന്‍, കേരള കേന്ദ്ര സര്‍വകലാശാല ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി വിഭാഗം പ്രൊഫസര്‍ രാജേന്ദ്ര പിലാന്‍കട്ട, തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ജീവശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ശ്രീജിത്ത് പരമേശ്വര പണിക്കര്‍, കേന്ദ്ര സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോക്ടര്‍ രാജേഷ് ആര്‍, കേരള കേന്ദ്ര പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ജാസ്മിന്‍ ഷാ, മിന്‍ഹാന ഇന്‍ഗ്രീഡിയന്‍സ് ഡയറക്ടര്‍ ബെന്നി ഡാനിയല്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയ്ക്ക് ഏകോപനം നല്‍കുന്നത്. യുവ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ശാസ്ത്രീയ അന്വേഷണത്തിന്റെയും വിശകലന ചിന്തയുടെയും മനോഭാവം വളര്‍ത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബിജു ജോസഫ്, മൈക്രോബയോളജി വിഭാഗം തലവന്‍ ഡോക്ടര്‍ വിനോദ് എന്‍ വി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ വിഭാഗം തലവന്‍ ഡോക്ടര്‍ ഷിജു ജേക്കബ്, മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സിനോസ് സ്‌കറിയാച്ചന്‍, കേരള കേന്ദ്രസര്‍വകലാശാല പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ജാസ്മിന്‍ എം ഷാ എന്നിവര്‍ അടങ്ങുന്ന സംഘാടക സമിതിയും മൈക്രോബയോളജി ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ ബയോളജി വിഭാഗം ക്ലാസ്സ് ലീഡര്‍മാര്‍ അടങ്ങുന്ന സ്വാഗതസംഘവും ആണ് ഈ മഹാജ്ഞാനോത്സവത്തിന് കോളേജില്‍ വേദിയൊരുക്കുന്നത്.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ ബിജു ജോസഫ്, മൈക്രോബയോളജി വിഭാഗം തലവന്‍ ഡോ. വിനോദ് എന്‍ വി, ലൈഫ് സയന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷണല്‍ വിഭാഗം തലവന്‍ ഡോ ഷിജു ജേക്കബ്, മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ സിനോഷ് സ്‌കറിയാച്ചന്‍, ഡോ.ഷിനോ പി ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍സംബന്ധിച്ചു.