അമ്പലത്തറ: അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അമ്പലത്തറ ചുണ്ണംകുളത്തെ ഏ.വി.മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ, വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി..എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ ഏ.വി.വേണുഗോപാല്‍, എ.വി.ശ്രീജ, ഏ.വി.മധു, ഹരിത കര്‍മ്മ സേനാംഗം ജിഷാ ജയന്‍ എന്നിവര്‍സംബന്ധിച്ചു.
