പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ആറാം ക്ലാസുകാരന്. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് പരപ്പ വില്ലേജ് ഓഫീസര്‍ അജിത് കുമാറിന്തുകകൈമാറി.
Related Articles
കെ സി വൈ എൽ മാലക്കല്ല് യൂണിറ്റ് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച പുസ്തകങ്ങൾ കൈമാറി
മാലക്കല്ല്്് : കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല് കെ സി വൈ എൽ യൂണിറ്റ് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ കെ സി വൈ എൽ ഭാരവാഹികൾ ഹെഡ്മാസ്റ്റർക്ക്കൈമാറി. അസിസ്റ്റൻറ് വികാരി ഫാ. ജോബീഷ് തടത്തിൽ സ്ന്നിഹിതനായിരുന്നു.
ബൈക്കില്‍ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
രാജപുരം: ബൈക്കില്‍ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ പുറകിലിരുന്ന് പോകവെ റോഡിലെ കയറ്റത്തില്‍ റോജി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മംഗളുരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു.സംസ്ക്കാര ശുശ്രൂഷകള്‍ നാളെ രാവിലെ 10.30 ന് റെജിയുടെ ഭവനത്തില്‍ ആരംഭിച്ച് കോട്ടോടി സെന്റ് സേവ്യഴ്സ് പള്ളിയില്‍ […]
കോളിച്ചാൽ ലയൺസ് ക്ലബ്ബ് : പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച
രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം ആറിന് റാണിപുരം ഒലിവ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. നിയുക്ത വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷനാകും. 2019-ൽ പ്രവർത്തനം തുടങ്ങിയ ക്ലബ്ബ് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി സാമൂഹിക ക്ഷേമ പരിപാടികളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. തുടക്കത്തിൽ 20 അംഗങ്ങളുണ്ടായിരുന്ന ക്ലബിനിന്ന് 58 അംഗങ്ങളുണ്ട്. അടുത്ത ഒരു വർഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം ഇടപെട്ട് വിപുലമായ ജനകീയ […]