രാജപുരം : 2023 ഓഗസ്റ്റ് മാസം 4ആം തിയതി അകാലത്തില്‍. പൊലിഞ്ഞുപോയ ഹോളിഫാമിലി ഹായര്‍സെക്കന്ററി സ്കൂള്‍ ഭൗതിക ശാസ്ത്ര അധ്യാപികയായിരുന്ന കനകമൊട്ടയില്‍ ഡെയ്സി മാത്യു ടീച്ചറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി ഡെയ്സിമാത്യു മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍സ്കൂള്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു . കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സ്കൂളുകളില്‍ നിന്നും 26 ഓളം മത്സരാര്ത്തികള് പങ്കെടുത്തു. മത്സരത്തില്‍ ഐറിന് അന്ന വര്‍ഗീസ് , സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ചെറുപനത്തടി ഒന്നാം സ്ഥാനവും , ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂളിലെ ശിവാനി പി നായര്‍ രണ്ടാം സ്ഥാനവും പാലാവയല് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ജിത ബിജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി. രാജപുരം പാരിഷ് ഹാളില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജോസ് അരീച്ചിറയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ കണ്ണൂര്‍ ആര് ഡി ഡി ആര്. രാജേഷ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പ്രകാശ് കനകമൊട്ട , പ്രഭാകരന് കെ എ, ഹെഡ്മാസ്റ്റര് സജിമാത്യു, സ്റ്റാഫ് സെക്രട്ടറി സാലു എ എം എന്നിവര്‍ പ്രസംഗിച്ചു. അദ്ധ്യാപന ജീവിതത്തില്‍. ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ കോമേഴ്സ് അധ്യാപിക റ്റിജീ കെ . സി ക്ക് ആദരം നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് സ്വാഗതം പറഞ്ഞു.
Related Articles
അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി
രക്തസാക്ഷി സ്മാരക വായനശാല & ഗ്രന്ഥാലയം ചെറുപ്പാറ അങ്കൺ വാടി പ്രവേശനോത്സവ ദിനത്തിൽ ചെറുപ്പാറ അങ്കൺവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി വായനശാല സെക്രട്ടറി കെ കെ സന്ദീപിന്റെ അദ്ധ്യക്ഷതയിൽ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്ത് പഠനോ പകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കെ പി കമലാക്ഷൻ, കെ ജനാർദ്ദനൻ ,പി ജിഷ്ണു എന്നിവർ സംസാരിച്ചു. ചടങ്ങിൽ അങ്കൺ വാടി ടീച്ചർ വനജ സ്വാഗതവും അങ്കൺ വാടി ഹെൽപ്പർ […]
കേരളപ്പിറവിയും മലയാളദിനവും ആഘോഷിച്ചു
ബളാംതോട് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിയും മലയാളദിനവും ആഘോഷിച്ചു. ഇതോടനുബന്ധിച്ച് അരിപ്രോട്സായം പ്രഭ ഹോമില്‍ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്തു മെമ്പര്‍ കെ.ജെ ജയിംസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പഞ്ചായത്തു സെക്രട്ടറി എന്‍ ചന്ദ്രശേഖരന് നായര്‍ Em മത്തായി,ചന്ദ്രിക, പങ്കജാക്ഷിയമ്മ എന്നിവര്‍ സംസാരിച്ചു. കമലാക്ഷി ഗാനം ആലപിച്ചു.കെയര്‍ഗിവര്‍ ശ്രീജ സ്വാഗതവും പ്രസാദന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ഉപദേശിച്ചതനുസരിച്ച് അഞ്ച് ഇംഗ്ലീഷ് വാക്കുകളും അവയുടെ […]
ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹം: പുരോഗമന കലാസാഹിത്യ സംഘം
രാജപുരം : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമെന്നും തീരുമാനം പിൻവലിക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം പനത്തടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.പൈനിക്കരയിൽ നടന്ന സമ്മേളനം പുകസ ജില്ലാ പ്രസിഡണ്ടും പ്രശസ്ത കവിയുമായ സി.എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് മധു എ.വി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ എ.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംഘം ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി ഗണേശൻ അയറോട്ട് […]