പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും ജനകീയ ആരോഗ്യ കേന്ദ്രം പാണത്തൂര്‍, അഞ്ചാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് നാളെ ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ പാണത്തൂര്‍ ടൗണില്‍ നടക്കും. ബി.പി,ഷുഗര്‍, എച്ച്.ബി തുടങ്ങിയ പരിശോധന ഉണ്ടായിരിക്കും.
Related Articles
എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി
എണ്ണപ്പാറ: എണ്ണപ്പാറയിലെ തെക്കേൽ ബിജിത (38) നിര്യാതയായി. സംസംകാര ശുശ്രൂഷ നാളെ (11.8.23) വൈകിട്ട് 4.30 ന് വീട്ടിൽ ആരംഭിച്ച് ഹോളി സ്പിരിറ്റ് പള്ളിയിൽ. ഭീമനടി കളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ഷിജു,
പനത്തടി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്കൂളിൽ നടത്തി
രാജപുരം പനത്തടി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പ്രാന്തർകാവ് ജി യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ പി അജിത്ത്കുമാർ, ആർ ജനാർദ്ദനൻ, സി ആർ സി കോർഡിനേറ്റർ സുപർണ്ണ രാജേഷ്, പി ടി എ പ്രസിഡന്റ് വി.എൻ മനോജ് എന്നിവർ പ്രസംഗിച്ചു.
ബളാൽ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുടുംകല്ല് താലുക്ക് ആശുപത്രി മാർച്ചും ധർണയും നാളെ
രാജപുരം : പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കുക, രാത്രികാല ചികിത്സ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10 മണിക്ക് കോൺഗ്രസ് ബളാൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ചുംധർണയുംനടത്തും. ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക്, മണ്ഡലം നേതാക്കൾ പ്രസംഗിക്കും.