ബാനം: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ.ഹൈസ്കൂള്‍ സംഭാവന നല്കി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്നാണ് തുക സ്വരൂപിച്ചത്. ഇ.ചന്ദ്രശേഖരന് എം.എല്‍.എ പ്രധാനധ്യാപിക സി.കോമളവല്ലിയില്‍ നിന്നും തുക സ്വീകരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
Related Articles
കുഞ്ഞു മനസ്സിന്റെ കൈത്താങ്
പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ആറാം ക്ലാസുകാരന്. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്കൂള്‍ […]
നബാർഡ് പദ്ധതി : കോടേം-ബേളൂരിൽ ഡോളോമൈറ്റ് വിതരണം ചെയ്തു
തായന്നൂർ: കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ അട്ടക്കണ്ടം, എണ്ണപ്പാറ, ചെറളം, തായന്നൂർ വാർഡുകളിലെ 500 കുടുംബങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി നബാർഡ് ട്രൈബൽ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക നടീൽ വസ്തുക്കൾ നൽകിയ മുഴുവൻ കുടുംബങ്ങൾക്കും ഡോളോമൈറ്റ് നൽകുന്നതിന്റെ ഭാഗമായി പതിനാലാം വാർഡിൽ വേങ്ങച്ചേരി ഊരിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം കെ.ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെന്റെ കമ്മിറ്റി മെമ്പർ പ്രമോദ് തൊട്ടിലായി, ഗ്രീഷ്മ […]
പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൗണ്‍ ആയി പ്രഖ്യാപിച്ചു
കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി […]