രാജപുരം : ആഗോള കത്തോലിക്കാ സഭയില്‍ ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോട് അനുബന്ധിച്ച് രാജപുരം ഹോളി ഫാമിലി സണ്‍ഡേ സ്‌കൂളിന്റെയും, മീഷന്‍ ലീഗിന്റെയും ആഭിമുഖ്യത്തില്‍ രാജപുരം തിരുകുടുംബ ദേവാലയ വികാരി ഫാ. ജോസ് അരീച്ചിറയെ ആദരിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് പാറയില്‍, സോനു ചെട്ടികത്തോട്ടത്തില്‍, സി. തെരേസ SVM, ഈവ എബ്രഹാം തൈത്തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചുു. കുട്ടികളുടെ കലാപരിപാടികളുംഉണ്ടായിരുന്നു.
