കളളാര്‍: കള്ളാര്‍ പഞ്ചായത്തിലെ മണ്ണിടിച്ചല്‍ ഭീഷണിയുള്ള മുണ്ടമാണി നീലിമല എന്നി പ്രദേശങ്ങളിലെ നൂറോളം ആള്ക്കാര് താമസിക്കുന്ന ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സേവാഭാരതി കള്ളാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ നല്കി.
മാലക്കല്ല്: സെന്റ് മേരീസ് എ യു പി സ്ക്കൂൾ മാലക്കല്ലിൽ അധ്യാപക ദിനം വേറിട്ട പരിപാടികളോടെ ആചരിച്ചു.രാവിലെ കുട്ടികൾ എല്ലാം അധ്യാപകരെയും ആശംസകാർഡുകളും പൂക്കളും നൽകി സ്വികരിച്ചു. കുട്ടികളുടെ പൂർണമായ നേതൃത്വത്തിൽ ആയിരുന്നു ഇന്നത്തെ അസംബ്ളി.കഴിഞ്ഞവർഷം സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകരായ സെലിൻ, രാജു തോമസ്, ആൻസി അബ്രാഹം എന്നിവരെ പ്രത്യേകം ആദരിച്ചു.ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്ക്കൂൾ മാനേജർ ഫാ. ഡീനോ കുമ്മാനിക്കാട്ട് മുഖ്യ സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് കൃഷ്ണകുമാർ, മദർ […]