കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലേര്‍ട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
Related Articles
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിന് ; 140 നിയോജക മണ്ഡലങ്ങളിലും കമ്മറ്റി രുപീകരിക്കും, കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി രുപീകരിച്ചു
റിപ്പോര്‍ട്ട് : സണ്ണി ചുളളിക്കര രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. ശാന്തിയുടെ കാലത്തും അശാന്തിയുടെ കാലത്തും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലുപതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ എപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അവഗണന മാത്രമാണ് ചെറുകിട വ്യാപാരികള്‍ […]
ഗതാഗതം നിരോധിച്ചു
കാസര്‍കോട് :ദേശീയ പാതയില്‍ ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ഭാഗങ്ങളില്‍ 2024 ജൂലൈ 30 വൈകീട്ട് ആറു മുതല്‍,ജൂലൈ 31 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു.
കാസർഗോഡ് ടൂറിസം പദ്ധതികൾ മികച്ച രീതിയിൽ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി
കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് […]