ഒടയംചാൽ :കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ഒടയംചാൽ റോട്ടറി ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അദ്ധ്യക്ഷതയും വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]
പനത്തടി: റാണിപുരം മാടത്തുമല കരിംചാമുണ്ഡി ദേവസ്ഥാനം കളിയാട്ട ഉത്സവം മെയ് 6, 7 തീയതികളിൽ നടക്കും. മെയ് 6 ന് വൈകിട്ട് 5 മണിക്ക് കലശം വയ്ക്കൽ, 6 മണിക്ക ്തെയ്യം കൂടൽ, 8 മണിക്ക് കുളിച്ച് തോറ്റം, 9 മണിക്ക് വീരൻ തെയ്യം. മെയ് 7 ന് രാവിലെ 5.30 ന് പൂവത്താൻ തെയ്യം, 10 മണിക്ക് വിഷ്ണുമൂർത്തി, കൊറത്തി തെയ്യങ്ങൾ, 12.30 ന് അന്നദാനം, 2 മണിക്ക് കരിംചാമുണ്ഡി, തുടർന്ന് ഗുളികൻ തെയ്യം.