രാജപുരം : കനത്ത മഴയില്‍ ഇന്നലെ രാത്രി മുറ്റം ഇടിഞ്ഞതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയില്‍.
കള്ളാര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് വീട്ടില്‍ വിനോദിന്റെ വീടിന്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.
രാജപുരം: ചുള്ളിക്കര എരുമപളളത്തെ പണ്ടാരപ്പറമ്പില്‍ പി.ഒ മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (71) നിര്യാതയായി. സംസ്ക്കാരം നാളെ് ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍ .മക്കള്‍: ബിന്ദു ജോസഫ് പൊട്ടംപ്ലാക്കല്‍, ഷീജ ബിജു ഇട്ടിപ്ലാക്കല്. മരുമക്കള്‍:ജിനോ പൊട്ടംപ്ലാക്കല്‍ കുന്നുംകൈ, ബിജു ഇട്ടിപ്ലാക്കല് കോളിച്ചാല്‍. സഹോദരങ്ങള്‍: തമ്പി സേവ്യര്‍, ബാബു സേവ്യര്‍. കൊച്ചു മക്കള്‍: അലന് ജോസഫ് (മാള്‍ട്ട), മരിയ ഗ്രേയ്സ്,അമലജോസഫ്.
കോളിച്ചാല്‍ : തദ്ദേശസ്വയംഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പനത്തടി പഞ്ചായത്തിലെ തിമ്മന്‍ചാല്‍ സാമൂഹിക പഠന മുറിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന് നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന് അധ്യക്ഷയായി.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ […]