LOCAL NEWS

മലവേട്ടുവ മഹാസഭ മേഖലാ കമ്മറ്റികള്‍ രുപീകരിക്കുന്നു; പനത്തടി, കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണം നാളെ

രാജപുരം : മലവേട്ടുവ മഹാസഭ കാസര്‍കോട് ജില്ലാ കമ്മറ്റി മേഖലാ കമ്മറ്റികള്‍ രുപീകരിക്കുന്നു; പനത്തടി, കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണം നാളെ നടക്കും.പനത്തടി മേഖലാ കമ്മറ്റി നാളെ രാവിലെ 10ന് ചുളളിക്കരയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറിശങ്കരന്‍ മുണ്ടമാണി ഉദ്ഘാടനം ചെയ്യും. പനത്തടി,കളളാര്‍,കോടോം-ബേളൂര്‍,പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പനത്തടി മേഖല. കുറ്റിക്കോല്‍,ബേഡഡുക്ക,ദേലംപാടി,കാറഡുക്ക പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുറ്റിക്കോല്‍ മേഖലാ കമ്മറ്റി രുപീകരണ കണ്‍വെന്‍ഷന്‍ രാവിലെ 10ന് കുറ്റിക്കോല്‍ വ്യാപാരഭവനില്‍ ജില്ലാ പ്രസിഡന്റ് സി കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *