കേന്ദ്രസര്‍ക്കാറിന്റെ ബജറ്റ് പൂര്‍ണ്ണമായും നിരാശാജനകമാണെന്ന് ഷാഫി പറമ്പില്‍ എംപി. കേരളം നേരിട്ടത് കടുത്ത അവഗണനായാണെന്നും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടി മാത്രമുള്ള ബജറ്റായി കേന്ദ്ര ബജറ്റിനെ ചുരുക്കിക്കെട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് എല്ലാവരും പറഞ്ഞിരുന്നു. സീറ്റുകളുടെ എണ്ണം അത്രത്തോളം കുറഞ്ഞു. എന്നാല്‍ ബജറ്റോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയിലാണെന്നെല്ല വെന്റിലേറ്ററിലാണെന്ന് വ്യക്തമായതെന്നും ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ധനകാര്യമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി അവതരിപ്പിക്കാനുള്ള ബജറ്റ് മാത്രമാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. ആ സംസ്ഥാനങ്ങള്‍ക്ക് വലിയ പരിഗണന നല്കിയതിനല്ല, എല്ലാവരേയും ഒരുപോലെ കാണാനോ അര്‍ഹമായ വിഹിതം നല്‍കാനോ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ നയമാണ് നമ്മള് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തെ അവഗണിച്ചിട്ടില്ല, യൂണിയന് ബജറ്റ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു കണ്ടന്റും ഇന്നത്തെ ബജറ്റിലില്ല. രാഷ്ട്രീയപരമായി അതിജീവിക്കാനുള്ള ഒരു ടൂള്‍ കിറ്റ് മാത്രമായി ഈ ബജന്റിനെ ബി ജെ പി മാറ്റി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ബജറ്റിലില്ല. യുവജനത തീര്‍ത്തും നിരാശരായി. ആവശ്യമായ എല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഒരു വര്‍ഷം കൂടി ഈ സര്‍ക്കാര്‍ തുടരണം എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു ബജറ്റാണ് ഇത്. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികളെ പ്രീതിപ്പെടുത്താന്‍ കേന്ദ്ര ബജറ്റിനെ ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ കേരത്തിന്റെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ കടുത്ത അവഗണനയാണ് നേരിട്ടത്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളോട് കാണിച്ചിട്ടുള്ള ഈ അവഗണനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
മെയ് 31 ലോക പുകയില വിരുദ്ധദിനം
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്നൊരു കൊച്ച് കുട്ടിക്ക് പോലുമറിയാം. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പുകവലിക്കെതിരെ നിരന്തരം മൂന്നാര്റിയിപ്പ് തന്നുകൊണ്ടിരിക്കുകയുമാണ്. മാത്രമല്ല പുകവലി സൃഷ്ടിക്കുന്ന മാരകമായ വിപത്തുകളെക്കുറിച്ച് ഞെട്ടിക്കുന്ന കണക്ക് തന്നെ നിരന്തരം നൽകി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എല്ലാവർഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത് ഈ ബോധവൽക്കരണത്തിന്റെ ഭാഗമാണ്. പക്ഷേ ഇതൊക്കെ വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കാണ്. എന്നാൽ പുകവലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗൗരവമായി ആരും ചർച്ചയ്ക്കെടുത്തിട്ടില്ല. […]
ആദിത്യ എൽ-1 ദൗത്യ വിക്ഷേപണത്തിന് മുമ്പ് ചെങ്കലമ്മ ക്ഷേത്രം സന്ദർശിച്ച് ഐഎസ്ആർഒ അധ്യക്ഷൻ
ന്യൂഡൽഹി: ഇന്ത്യയുടെ സൂര്യനിലേക്കുള്ള മിഷനായ ആദിത്യ എൽ-1 വിക്ഷേപണത്തിന് മുമ്പ് ക്ഷേത്ര സന്ദർശനവുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുലൂർപേട്ടയിലെ ചെങ്കലമ്മ പരമേശ്വരി ക്ഷേത്രമാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചന്ദ്രയാൻ മൂന്നിന് ശേഷം ഐഎസ്ആർഒയുടെ ദൗത്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സോമനാഥ് ക്ഷേത്രത്തിലെത്തിയത്. അതേസമയം ശനിയാഴ്ച്ച 11.50ന് ആദിത്യ മിഷൻ ലോഞ്ച് ചെയ്യുമെന്ന് സോമനാഥ് മാധ്യമങ്ങളെ അറിയിച്ചു.ഇസ്രൊയുടെ സൗര ദൗത്യം സൂര്യനെ കുറിച്ചുള്ള പഠനത്തിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സൂര്യന്റെ ശരിയായ റേഡിയസിൽ […]
കേരളത്തിനോട് അവഗണനയില്ല; എയിംസിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്ഥലം മതിയാവില്ല’;സുരേഷ് ഗോപി
കേന്ദ്ര ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് സുരേഷ് ഗോപി എംപി. കേരളത്തില്‍ യുവാക്കളില്ലേ. യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലേ. സംസ്ഥാന സര്‍ക്കാര്‍ എയിംസിന് മതിയായ സ്ഥലം നല്‍കിയിട്ടില്ലെന്നും. കോഴിക്കോട് നല്കിയ 150 ഏക്കര്‍ സ്ഥലം മതിയാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം നിര്‍മല സീതാരാമന് ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചത് . എന്‍ഡിഎ സഖ്യത്തിന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഏറ്റവും ന്യായമായ […]