കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ രാജു അപ്സര. ചെറുകിട വ്യാപാര മേഖലയെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് ഇത്. ഈ മേഖലയിലെ 4 കോടി വരുന്ന സംരഭകരേയും 16 കോടിയിലേറെ തൊഴിലാളികളേയും ബജറ്റില്‍ പരിപൂര്‍ണ്ണമായി അവഗണിച്ചു. ചെറുകിട വ്യാപാര മേഖല ഇളവ് പ്രതീക്ഷിച്ചു എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിര്‍ബന്ധിത ജി എ സ്ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി ഉയര്‍ത്തിയാല്‍ ചെറുകിട വ്യാപാരികള്‍ക്ക് വലിയ പ്രയോജനം ലഭിക്കുമായിരുന്നു. എന്നാല്‍ അത് സംബന്ധിച്ചും നിരാശയാണ് ഫലം. ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനും സര്‍ക്കാരിന് അധിക വരുമാനാം കണ്ടെത്താനും ഓണ്‍ലൈന്‍ – ഡിജിറ്റല്‍ വ്യാപാര മേഖലയില്‍ നിന്ന് അധിക സെസ് ചുമത്തുവാനുള്ള നടപടികളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ പ്രഖ്യാപനമാണ് നിര്മ്മലസീതാരാമന് നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വക്താക്കാളായ കോര്‍പ്പറേറ്റുകളെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായത്. വിദേശ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി കുറച്ചത് ബാധിക്കാന്‍ പോകുന്നത് രാജ്യത്തിന്റെ വ്യാപാര മേഖലയേയാണ്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ്? ശതമാനമാക്കി കുറച്ചതിനെ സ്വാഗതം ചെയ്യുന്നു. ബജറ്റ് റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷം സംഘടന യോഗം ചേരുകയും അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related Articles
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം | ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന് എം രാമചന്ദ്രന് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്… എന്ന ആമുഖം ഒരു കാലത്ത് റേഡിയോ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ശബ്ദമായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാര്‍ത്തകളെ ജനകീയമാക്കിയതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. റേഡിയോ വാര്‍ത്ത അവതരണത്തില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുക വാര്‍ത്തകള്‍ അക്കാലത്ത് […]
ശബരിമല തീര്‍ത്ഥാടനം : ആശുപത്രികളില്‍ പ്രത്യേക സംവിധാനം; ക്രമീകരണങ്ങള്‍ വിപുലമാക്കി ആരോഗ്യ വകുപ്പ്
ശബരിമല മണ്ഡല-മകരവിളക്ക് കാല തീര്‍ത്ഥാടനത്തിന് സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പും. തീര്‍ത്ഥാടനത്തിനായി എത്തുന്ന എല്ലാ ഭക്തര്‍ക്കും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ വര്‍ഷത്തെ തീര്‍ത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ ബെഡ്ഡുകള്‍ ശബരിമലയിലേയും പരിസരത്തേയും ആശുപത്രികളില്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കല്‍ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഐ സി യു, വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ 30 […]
എംപോക്സ് കേസ്; വിദേശത്ത് നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ രണ്ടാമത്തെ എംപോക്സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇന്നലെ വൈകീട്ടോടെയാണ് രോഗ നിര്‍ണയം നടത്തിയത്. അതേസമയം രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യ വിഭാഗം പറയുന്നത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തേത്ത് ക്ലേഡ് വണ്‍ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം […]