സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ ആവര്‍ത്തിച്ചുന്നയിക്കാന്‍ യോജിച്ച ശ്രമം നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാര്‍ഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related Articles
സിനിമയില്‍ പീഡനം, ഭീഷണി, ലഹരി പാടില്ല; പെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ ”വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു സി സി). ലൈംഗിക പീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസി സി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന് […]
സര്‍വകലാശാല വിസിമാര്‍ 24ന് ഹാജരാകണമെന്ന് ഗവര്‍ണര്‍
കോടതി നിര്‍ദേശപ്രകാരം പുറത്താക്കാന്‍ നോട്ടിസ് നല്കിയ കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരെ ഗവര്‍ണര്‍ ഈ മാസം 24ന് ഹിയറിങ്ങിനു ക്ഷണിച്ചു. വിസിമാരോ, അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്കോ ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ വീണ്ടും ഹിയറിങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്കൃത സര്‍വകലാശാല വിസി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും അപ്പീല്‍ ഫയലില്‍ സ്വീകരിക്കാന്‍ ഡിവിഷന് ബെഞ്ച് വിസമ്മതിച്ചിരുന്നു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹം […]
പേര് പാലസ്തീൻ ഐക്യദാർഢ്യം; ലക്ഷ്യം വേട്ടുഉറപ്പിക്കൽ
ഇസ്രായേൽ ആക്രമണം നേരിടുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്താൻ സിപിഎമ്മും. മുസ്ലിം ലീഗും സമസ്തയും പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ച പിന്നാലെയാണ് സിപിഎമ്മും റാലിക്കു തയ്യാറെടുക്കുന്നത്. എന്നാൽ പലസ്തീൻ ഐക്യദാർഢ്യം എന്നതിനപ്പുറം ഇത് കേരളത്തിൽ ചില രാഷ്ട്രീയ ചർച്ചകൾക്കും വോട്ടു നീക്കങ്ങൾക്കും കൂടി വേദിയാകും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമായ വേളയിലും സിപിഎം നടത്തിയ പരിപാടി വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. അന്ന് സമസ്തയെയും മുസ്ലിം ലീഗിനെയും സിപിഎം പരിപാടിയിലേക്ക് ക്ഷണിച്ചു. എന്നാൽ കോൺഗ്രസിനെ ക്ഷണിച്ചതുമില്ല. കോൺഗ്രസില്ലെങ്കിൽ […]