നാളെയാണ് മുഹറം അവധി . സംസ്ഥാനത്തെ മുഹറം പൊതുഅവധിയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഹറം വരവ് അറിയിച്ചതോടെ എല്ലാവരും ആഘോഷത്തിന്റെ ആവേശത്തിലാണ്. പ്രിയപ്പെട്ടവര്‍ക്കും കുടുംബത്തിനുമൊപ്പം പുണ്യ മാസം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. പരിശുദ്ധ ഇസ്ലാമില്‍ വളരെയേറെ പ്രാധാന്യം മുഹറത്തിന് നല്‍കിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളില്‍ നിന്ന് അള്ളാഹു രക്ഷിച്ച മാസമാണ് മുഹറം. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നു. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. മുഹറത്തിലെ വളരെ പവിത്രമായ ദിനങ്ങളാണ് താസൂആ, ആശൂറായും. ഈ ദിനങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്.
നിങ്ങള്‍ക്ക് അനുഗ്രഹീതമായ ഒരു ഇസ്ലാമിക വര്‍ഷം ആശംസിക്കുന്നു! ഈ ഇസ്ലാമിക വര്‍ഷം നിങ്ങള്‍ക്ക് ഏറ്റവും മികച്ച വിശ്വസത്തിലും ആരോഗ്യത്തിലും കണ്ടെത്താന്‍ കഴിയട്ടെ. വിശ്വാസത്തോടെയും സുരക്ഷിതത്വത്തോടെയും ഈ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ