മാത്തില്‍ : കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കണ്ണൂര്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ അഥിതി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ രാത്രി കാല രക്ത പരിശോധന ക്യാമ്പില്‍ പരിശോധന നടത്തിയ വ്യക്തിയില്‍ മന്ത് രോഗാണുവിനെ കണ്ടെത്തി. കഴിഞ്ഞ വര്‍ഷവും അഥിതി തൊഴിലാളിയില്‍ നടത്തിയ പരിശോധനയില്‍ ഒരു മന്ത് രോഗവാഹകനെ കണ്ടെത്താനും രോഗ പകര്‍ച്ച ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുും നടപടി സ്വീകരിച്ചിരുന്നു. രാത്രിയില്‍ കടിക്കുന്ന ക്യൂലക്‌സ് വര്‍ഗ്ഗത്തില്‍പ്പെട്ട കൊതുകാണ് മന്ത് രോഗവ്യാപനത്തിന് കാരണമാകുന്നത്. അഥിതി തൊഴിലാളികളുടെ മുഴുവന്‍ തൊഴില്‍ ദാതാക്കളും അവരവരുടെ പ്രദേശത്തെ തൊഴിലാളികളുടെ പരിശോധനടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ മെട്ടമ്മല്‍ അറിയിച്ചു. പഞ്ചായത്തില്‍ ഈ വര്‍ഷം പന്ത്രണ്ട് ഡങ്കിപനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണ്ണിലല്ലാതെ കെട്ടിക്കിടക്കുന്ന ഉറവിടങ്ങളില്‍ വളരുന്നതും പകല്‍ നേരത്ത് കടിക്കുന്നതുമായ
ഈഡീസ് വര്‍ഗ്ഗത്തില്‍ പെട്ട കൊതുകുകളാണ് ഡങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നത്. ആയതിനാല്‍ കൊതുക് വളരാനുള്ള ഏത് സാധ്യതകളും പരിസര ശുചിത്വം പാലിച്ച് കൊണ്ട് ഇല്ലാതാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കൊതുക് വളരാന്‍ സാഹചര്യം ഒരുക്കുന്നതും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കാത്തതും പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരമാണ്. നിയമ ലഘനം നടത്തുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 നടപടി സ്വീകരിക്കുന്നതിന് കാങ്കോല്‍ വില്ലേജ് പരിധിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.ഗീതയേയും ആലപ്പടമ്പ വില്ലേജ് പരിധിയില്‍ കെ.ടി.ജയപ്രകാശിനേയും അധികാരപ്പെടുത്തിയതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍അറിയിച്ചു.