ബളാല്‍: ജെസിഐ ചുള്ളിക്കര ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ ഹുസൈന് , മെയ്സന്‍ കളരിക്കന്‍, സുരേഷ് മുണ്ടമാണി, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. ജെസിഐ പ്രസിഡന്റും മോട്ടിവേഷന്‍ സ്പീക്കറുമായ ലിബിന് വര്‍ഗീസ് ക്ലാസ്സെടുത്തു.
Related Articles
ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി.
ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. രാജപുരം: ചുള്ളിക്കരയിലെ കെ.ജെ. ജോര്‍ജ് കാട്ടുവള്ളിയില്‍ (61) നിര്യാതനായി. സംസ്കാര ശുശ്രൂഷ നാളെ വൈകുന്നേരം 3 ന് ചുളളിക്കര ചാലിങ്കാലിലെ വീട്ടില്‍ ആരംഭിച്ച് ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കരിക്കും. ഭാര്യ: ഷിജി വലിയപറമ്പില്‍ വെള്ളരിക്കുണ്ട്. മക്കള്‍: സോണി (ബെംഗളൂരു), പരേതനായ ജിബിന്‍. സഹോദരങ്ങള്‍: ബേബി, ജിജി, ജോജോ, മേരി ജോര്‍ജ്, ലില്ലി ജോസഫ്, ഏലിയാമ്മ ജോസ്, ലൂസി ഷാജി, പരേതരായജോസ്,റോസമ്മ
സെന്റ് മേരീസ് എ.എൽ.പി സ്കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു
കരിവേടകം : സെന്റ് മേരീസ് എ.എൽ.പി സ്കൂൾ മേരിപുരത്ത് ലഹരി വിരുദ്ധദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷെർലി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.എ .യു .പി .എസ് കരിവേടകത്തെ അധ്യാപകനായ റെനീഷ് തോമസ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.അധ്യാപകരായ ബിനോയ് പി. എ , സെബാസ്റ്റ്യൻ ടി.ജെ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണറാലിയുംനടന്നു.
വയനാട് ദുരന്തം: മകളുടെ വിവാഹ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാധ്യമ പ്രവര്ത്തകന്
അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ മാധ്യമ പ്രവര്ത്തകന് അബ്ദുള്‍ റഹിമാന്‍ മകളുടെ വിവാഹ ദിവസം സംഭാവന നല്കി. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇന്‍സ്പെക്ടര്‍ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി..എം ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ്, പി.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.അബ്ദുള്‍ റഹിമാന്‍ -സാജിത ദമ്പതികളുടെ മകള്‍ സഫൂറയുടെ വിവാഹദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക്സംഭാവനനല്കിയത്.