ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ രണ്ടാമതായി മറ്റൊരു വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. നഗരത്തിനായുള്ള നിര്‍ദിഷ്ട രണ്ടാമത്തെ വിമാനത്താവളത്തിന്റെ സ്ഥലം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് കര്‍ണാടക ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രി എം ബി പാട്ടീല്‍. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിക്കും. രണ്ട് പ്രധാന വശങ്ങളാണ് സര്‍ക്കാരിന്റെ മുന്നില്‍ പ്രധാനമായുള്ളത്. യാത്രക്കാരുടെ ലോഡും നിലവിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിയും. യാത്രക്കാരുടെ ലോഡിന് മുന്‍ഗണന നല്കുകയാണെങ്കില് സര്‍ജാപുര, കനകപുര റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ക്കായിരിക്കും സാധ്യത,’ മറുവശത്ത് നിലവിലുള്ള വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റിക്കാണ് മുന്‍ഗണന നല്‍കുന്നത് എങ്കില്‍ തുംകൂര്‍, ദാബാസ്പേട്ട് തുടങ്ങിയ സ്ഥലങ്ങള്‍ക്കായിരിക്കും പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഈ പരിഗണനകള്‍ അടുത്ത വകുപ്പുതല യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും മുഖ്യമന്ത്രിയുമായി അവലോകനം നടത്തുകയും ചെയ്യും. വിഷയം മന്ത്രിസഭാ യോഗത്തിലും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളം സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന എക്സ്ക്ലൂസിവിറ്റി ക്ലോസ് 2032-ല്‍ അവസാനിക്കും. ഇത് 2033-ഓടെ ഒരു പുതിയ വിമാനത്താവളത്തിന്റെ സാധ്യത വികസിപ്പിക്കാന്‍ അനുവദിക്കുന്നതാണ്. ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തിനും ആവശ്യമായ സമയവും പരിഗണിച്ച് സര്‍ക്കാര്‍ ആസൂത്രണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
Related Articles
എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ
മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. വലിയ പ്രതിഷേധങ്ങൾ മഹാരാഷ്ട്രയിൽ ഉടനീളം നടന്നിരുന്നു. ഇതേ തുടർന്നാണ് പവാർ രാജി പിൻവലിച്ചത്. എൻസിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാർ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടർന്ന് രാജി പിൻവലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര്‍ അറിയിച്ചിരുന്നു. നേരത്തെ പാർട്ടിയിലെ സഹപ്രവർത്തകരോട് അധ്യക്ഷൻ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാൻ തനിക്ക് […]
വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു
ദുബായ് :വിദേശത്തെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഓണ്‍ലൈന്‍ അപേക്ഷകള്‍ എന്‍ടിഎ സ്വീകരിച്ചുതുടങ്ങുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂള്‍ മാനേജ്മെന്റുകളും എന്‍ടിഎക്ക് നിവേദനം നല്‍കിയിരുന്നു. […]
സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും
തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. പി സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധനടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. പി ഐ ടി എന്‍ ഡി പി എസ് […]