ചെര്ക്കള:സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം എന്ന് കെ പി എസ് ടി എ ഉപജില്ലാക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സം പറഞ്ഞ് ശമ്പളം വിതരണം നീണ്ടുപോകുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവനക്കാര്ക്ക് ശമ്പളം ലഭിക്കാതെയാകുമ്പോള് അത് പൊതു സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കും എന്നും യോഗം ചൂണ്ടിക്കാട്ടി. ഉപജില്ലാ പ്രസിഡന്റ് ജോണ് കെ.എയുടെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് സംസ്ഥാന കൗണ്സിലര് സ്വപ്ന ജോര്ജ്, ജില്ലാ വൈസ് പ്രസിഡന്റ് ജയദേവന്, ജ്യോതിലക്ഷ്മി, ശ്രീവത്സന്, ഹരീഷ് പേറയില്, രജനി ജോസഫ്, ഷൈമ രാധാകൃഷ്ണന്, സല്മാന് ജാഷിം രഞ്ജിത്ത്, ഫെബിന്, ദീപ എന്നിവര്സംസാരിച്ചു.
Related Articles
ഫാ.ജോർജ്ജ് എളുക്കുന്നേലിന്റെ മാതാവ് ക്ലാരമ്മ ഡോമിനിക് എളുക്കുന്നേൽ (91) നിര്യാതയായി
വിമലശ്ശേരി : ഫാ.ജോർജ്ജ് എളുക്കുന്നേലിന്റെ മാതാവ് ക്ലാരമ്മ ഡോമിനിക് എളുക്കുന്നേൽ (91) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിമലശ്ശേരിയിലുളള ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സിമിത്തേരിയിൽ സംസ്ക്കരിക്കും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]
ജില്ലാ ആശുപത്രിയില് ജാഗ്രത വേണം : രതീഷ് പുതിയപുരയില്
കാഞ്ഞങ്ങാട് :കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില് നടന്ന സംഭവത്തില് മനുഷ്യവകാശ സംഘടനയായ വേള്ഡ് സോഷ്യല് റൈറ്റ്സ് കൗണ്സില് നടുക്കം രേഖപ്പെടുത്തി. അസുഖം വന്നാല് സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമയാണ് സര്ക്കാര് ആശുപത്രികള്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ഫീസും, മരുന്നുകളുടെ വിലയും താങ്ങാന് പറ്റാത്തതാണ്. സര്ക്കാര് ആശുപത്രിയിലെ ഡോക്ടര്മാരും അധികൃതരും വളരെ ജാഗ്രതയോടെ രോഗികളെ പരിചരിക്കണമെന്ന് കൗണ്സില് ആവശ്യപ്പെട്ടു.. ജില്ലാ ആശുപത്രിയില് ഡോക്ടര്മാരുടെ കുറവുണ്ടെങ്കില് അത് പരിഹരിക്കണം. ഡോക്ടര്മാരുടെയും മറ്റ് ജീവനക്കരുടെയും മാനസിക സമ്മര്ദ്ദങ്ങള് മാറ്റാന് ആശുപത്രിയില് തന്നെ സംവിധാനമൊരുക്കണം, […]