രാജപുരം: യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂര്‍ വഴിയില്‍ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തിയാണ് ഇവരെ വിട്ടയച്ചത്.വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങള്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകള്‍ തന്നെ ബോധൃപ്പെടുത്തണമെന്നാവശൃപ്പെട്ടാണ് കൊളപ്പുറം ഊര്മൂപ്പന്‍ കൂടിയായ ഇയാള്‍ അംഗങ്ങളെ വഴിയില്‍ തടഞ്ഞത്.ഇദ്ദേഹം മദൃലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു .തുടര്‍ന്ന് ഹരിതകര്‍മ്മ സേനാഗംങ്ങള്‍ രാജപുരം പോലീസ് സ്റ്റേഷനിലെത്തിപരാതിനല്കി.
