രാജപുരം : ജില്ലാതല ലഹരി വിരുദ്ധ സെമിനാര്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് അട്ടേങ്ങാനം കോടോം-ബേളൂര്‍ പഞ്ചായത്ത്ഹാളില്‍ നടക്കും. ഹോസ്ദൂര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി കോടോം-ബേളൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
അമ്പലത്തറ: കേരളത്തിലെ സി പി എമ ന്റെ സമാരാധ്യനായ നേതാവ് ഇകെ നായനാരുടെ സ്മരണീയ ദിനത്തിൽ അമ്പലത്തറ മുതൽ പാണത്തൂർ വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശത്തുംസി പി എം പനത്തടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനം നടത്തി. സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത മാലിന്യ മുകത കേരളം ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് 39 കിലോമീറ്റർ ദൂരത്തിൽ പാതയോരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചു കൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിന് സി പി എം നേതൃത്വം നൽകിയത്. ഗുരുപുരത്ത് ഏരിയാതല ഉദ്ഘാടനം കാസറഗോഡ് ജില്ലാ […]
ഉദിനൂർ: സി പി എം അരിവിരുത്തി ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ ദുരന്ത നിവാരണ സേന റിട്ട: സബ്ബ് ഇൻസ്പക്ടറും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉദിനൂർ സെൻട്രലിലെ കാടങ്കോട്ട് രാജൻ (62) നിര്യാതനായി.. ഉദിനൂർ ഇ എം എസ് പഠന കേന്ദ്രം മുൻ സെക്രട്ടറി, ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പടന്ന പഞ്ചായത്ത് കമ്മിറ്റി അംഗം, കനിവ് പാലിയേറ്റീവ് സൊസൈറ്റി പടന്ന പഞ്ചായത്ത് മുൻ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ […]
അട്ടേങ്ങാനം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. രണ്ടാം ദിവസം ഭാവി പ്രവർത്തന രേഖ. കേന്ദ്ര നിർവ്വഹക സമിതി അംഗം വിനോദ് കണ്ണൂർ അവതരിപ്പിച്ചു BG VS പ്രസിഡന്റ്, Dr. സി.രാമകൃഷ്ണൻ , IRTC – PlU സെക്രട്ടറി എ എം ബാലകൃഷ്ണൻ , പ്രെഫ.എം ഗോപാലൻ, വിവി ശാന്ത ടീച്ചർ, കെ എം . കുഞ്ഞിക്കണ്ണൻ, എം രമേശൻ , സംഘാടക സമിതി ചെയർമാൻ പി.ദാമോദരൻ, വൈസ് ചെയർമാൻ എച്ച് നാഗേഷ്, […]