രാജപുരം :കേരള സര്‍ക്കാര്‍- ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി അണക്കരയില്‍ വെച്ച് നടന്ന സംസ്ഥാന ക്ഷീര കര്‍ഷക സംഗമത്തില്‍ വെച്ച് കാസര്‍ഗോഡ് ജില്ലയിലെ മികച്ച SC/ST കര്‍ഷകനായി അവാര്‍ഡ് ലഭിച്ച ഒ.എം. രാമചന്ദ്രനെ ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ.എന്‍. അനുമോദിച്ചു. സംഘം വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ശശിധരന് നായര്‍ .കെ.എസ്. ജോജി ജോര്‍ജ്, രാജശ്രീ.വി. എന്നിവര്‍സംബന്ധിച്ചു.
