നീലേശ്വരം: പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകൾ മാറ്റുരച്ച അത്ലറ്റിക് മീറ്റിൽ 96 പോയന്റ് നേടിയാണ് സ്കൂൾ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂൾ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് സാൻജിയോ സെൻട്രൽ സ്കൂൾ 102 പോയന്റോടെ രണ്ടാം സ്ഥാനവും നേടി. സെന്റ് മേരീസ് സ്കൂളിലെ ആരോൺ ടോം ജയൻ പതിനാറ് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി.വിജയികളായ സ്കൂളുകൾക്കും വ്യക്തിഗത ചാമ്പ്യൻമാർക്കും കാസറഗോഡ് സഹോദയ പ്രസിഡന്റും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ ഫാ,ജോസ് കളത്തിപ്പറമ്പിലും സഹോദയ സെക്രട്ടറിയും സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ജ്യോതിയും അത്ലറ്റിക് കൺവീനറും സ്റ്റെല്ലാ മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിൻഡായും മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽ മാരും ചേർന്ന് ട്രോഫികൾവിതരണംചെയ്തു.
Related Articles
കാസറഗോഡ് എയിംസ് കുട്ടായ്മയ്ക്ക്് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു
കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അഹോരാത്രം പാട് പെടുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കേരളത്തിന് എയിംസ് അനുവദിക്കുക, എയിംസിനായൂള്ള പ്രൊപ്പോസലിൽ കാസറഗോഡിന്റെ പേർ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തി വരുന്ന സമരങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയതായി കൂട്ടായ്മ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരങ്ങൾ അധികാരികളുടെ കണ്ണു തുറപ്പിച്ചതിന്റെ വ്യക്തമായ തെളിവാണ് എയിംസിനായുള്ള പ്രൊപ്പോസലിൽ കാസർഗോഡിന്റെ പേരു കൂടി […]
വിനായക ചതുര്‍ഥി: ശനിയാഴ്ച അവധി
വിനായക ചതുര്‍ഥി പ്രമാണിച്ച് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ (പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍) കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. […]
പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ നടന്ന മാർച്ചിൽ ജനരോക്ഷമിരമ്പി ; ആധികൃതർ കണ്ണു തുറക്കണമെന്ന ആവശ്യം ശക്തമായി
രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ചുള്ളിക്കരയിൽ നിന്ന് പൂടംകല്ലിലേക്ക് മാർച്ച് നടന്നു. തുടർന്ന് നടന്ന ധർണ്ണ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ മുഖ്യാതിഥിയായി. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ഫാദർ ബേബി കട്ടിയാങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, ആർ സൂര്യ നാരായണ […]