LOCAL NEWS

സെന്റ് പയസ് ടെൻത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു

രാജപുരം: സെന്റ് പയസ് ടെൻത് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനാധിപത്യ സംരക്ഷണത്തിൽ കോടതികളുടേയും, മാധ്യമങ്ങളുടേയും പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ പാർലമെൻററി കാര്യാലയത്തിന്റെ ധനസഹായത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ദേവസ്യ എം.ഡി അധ്യക്ഷനായ പരിപാടിയിൽ കോഴിക്കോട് സർവ്വകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രൊഫസർ ഡോ.സാബു തോമസ്, ശ്രീകണ്ഡപുരം എസ്.ഇ.എസ് കോളേജ് ജേർണലിസം വകുപ്പ് മേധാവി ദീപു ജോസ് കെ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സമാപന സമ്മേളനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി ഡോ. ജിജി കുമാരി.ടി, അധ്യാപകരായ ഡോ. ജോബി തോമസ്, ഡോ.വിനോദ് എം.വി, ബിബിൻ പി.എ, ആബേൽ ജസ്റ്റിൻ, ഡോ. സിനോഷ് സ്‌കറിയാച്ചൻ, പി.ടി എ വൈസ് പ്രസിഡൻറ് സ്റ്റീഫൻ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ ചഞ്ചൽ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *